തളിപ്പറമ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക പരിപാടികൾ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ടൗൺ സ്ക്വയറിൽ നിർവഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ഷബിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി കദീജ നഗരസഭ കൗൺസിലർമാരായ ഒ സുഭാഗ്യം, കെ രമേശൻ ,വി വിജയൻ ,പി. വി .സുരേഷ് ,ടി ബാലകൃഷ്ണൻ (സിപിഎം ) കെ വി മുഹമ്മദ് കുഞ്ഞി (ഐ യൂ എം ൽ ) മാവില പത്മനാഭൻ (ഐ ൻ സി )എം രഘുനാഥ് (സി പി ഐ ) എം വി കുഞ്ഞിരാമൻ തളിപ്പറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സുഷ.ബി ആശംസ അർപ്പിച്ചു സംസാരിച്ചു കൃഷി ഓഫിസർ കെ ശ്രീഷ്മ സ്വാഗതാവും അസിസ്റ്റന്റ് കൃഷി ഓഫിസ്ർ പി വി പത്മനാഭൻ നന്ദിയും പറഞ്ഞു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പത്തു കർഷകരെ പൊന്നാടയും മെമ്മോയും നൽകി നൽകി ആദരിച്ചു.കൂടാതെ മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥികൾ അടക്കമുള്ള 10 കർഷ കർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ആദരിക്കൽ ചടങ്ങിനു ശേഷം കണ്ണൂർ കെ വി കെ അഗ്രോണമി അസിസ്റ്റന്റ് പ്രൊഫസർ ഡോ. സനിഗ. എൻ. സ്. തെങ്ങ് കൃഷി പരിപാലനം സംബന്ധിച്ച് ചർച്ച ക്ലാസ് അവതരിപ്പിച്ചു. കർഷകരുടെ സംശയനിവാരണവും നടത്തി. ക്ലാസിനു ശേഷം ആദരിക്കപ്പെട്ട കർഷകർ പഴയകാല കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു. കർഷക ദിനത്തോടനുബന്ധിച്ച് ഹൈബ്രിഡ്, നാടൻ പച്ചക്കറി വിത്തുകളുടെ കൃഷിക്കൂട്ടങ്ങൾ കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
Taliparamba Municipality celebrated Farmers' Day under the leadership of Krishi Bhavan